മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾകൊല്ലരുതേ സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ നടുങ്ങി നവ്യ നായർ

By: 600007 On: Mar 3, 2024, 4:38 PM

 

 

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി നടി നവ്യ നായർ. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവ് ചെയ്തു നിർത്തൂവെന്ന് പറഞ്ഞ നവ്യ ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും ചോദിക്കുന്നു. യാതൊരു രാഷ്ട്രീയവുമില്ലാതെ ഒരമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും താരം പറഞ്ഞു"RIP Sidharth..എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ..ഞങ്ങൾ മാതാപിതാകൾക്ക്  മക്കൾ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ. ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ..", എന്നാണ് നവ്യ നായർ പറഞ്ഞത്.